തൃശൂര്‍: തന്നെ തോല്‍പ്പിക്കാൻ യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് ആരോപിച്ചു. തൃശൂരില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണനു സിറ്റിങ് സീറ്റിൽ പോലും പരാജയം നേരിടേണ്ടി വന്നു. കോണ്‍ഗ്രസില്‍ നിന്ന് വന്ന നേതാവിനെ ഉപയോഗിച്ച് സി.പി.എം ബിജെപിയെ തകർക്കാൻ ജാതി രാഷ്ട്രീയം പരീക്ഷിച്ചുവെന്നു ഗോപാലകൃഷ്ണന് പറഞ്ഞു.
”ഗോപാലകൃഷ്ണന് കോര്‍പറേഷനിലേക്ക് വരാതിരിക്കാനായി സംഘടിത ശ്രമം നടന്നു. സി.പി.എം സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് വന്ന നേതാവിനെ ഉപയോഗിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന് മാത്രം ലക്ഷ്യമിട്ട് സര്‍ക്കുലര്‍ ഇറക്കി. സി.പി.എം ജാതി രാഷ്്ട്രീയം പരീക്ഷിച്ചു.”
READ ALSO:എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്; കെ സുരേന്ദ്രന്‍
”രാഷ്ട്രീയമായി ബി.ജെ.പിയെയോ ഗോപാലകൃഷ്ണനെയോ പരാജയപ്പെടുത്താനാകില്ല. ഇത്തവണ കോര്‍പറേഷനുള്ളില്‍ കയറ്റിയില്ലെങ്കില്‍ പുറത്തൂടെ ഇറങ്ങിനടക്കാനാകില്ല. കൊടുങ്ങല്ലൂരില്‍ യു.ഡി.എഫ് എല്‍.ഡി.എഫിന് വോട്ടുചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസ് തകരുന്നത് ബി.ജെ.പിക്ക് ഗുണകരമാണ്” -ബി.ഗോപാലകൃഷ്ണന് പ്രതികരിച്ചു.
Post Your Comments