KeralaLatest NewsNews

എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സമ്പൂര്‍ണപരാജയമായി.

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണയെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടമായെന്നു പറഞ്ഞ സുരേന്ദ്രൻ പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. .

എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്നാണ്. അത് ഇങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോധ്യമായെന്നും സുരേന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു

”തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സമ്പൂര്‍ണപരാജയമായി. അവരുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ച്‌ വിറ്റു.യുഡിഎഫിന് നിര്‍ണായകമായ സ്വാധീനമുള്ളിടത്ത് പോലും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. മുസ്ലീം ലീഗ്, ജമാ അത്ത് തുടങ്ങിയ സംഘടനകളാണ് ഇതിന് മധ്യസ്ഥം വഹിച്ചത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് തിരുവനന്തപുരുത്ത് ചെറിയ മേല്‍ക്കൈ നേടാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തുപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത നീചമായി വോട്ടുകച്ചവടമാണ് തിരുവനന്തപുരത്ത് നടത്തിയത്. ഇതില്‍ നിന്ന് എത്രലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയണം. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.” സുരേന്ദ്രൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button