ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലും കോളേജുകളിലും കാമധേനു ചെയര്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു.
പശുക്കളില്‍ നിന്നുള്ള അനേകം നേട്ടങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ സമൂഹമെന്നും എന്നാല്‍ വിദേശ ഭരണാധികാരികളുടെ സ്വാധീനത്തില്‍ നാം അത് മറന്നതായും അദ്ദേഹം പറഞ്ഞു. ഈ പുതിയ സംരംഭത്തെ പിന്തുണയ്ക്കുന്നതിനുള്ള സമയം ആഗതമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒട്ടേറെ കോളേജുകളും സര്‍വ്വകലാശാലകളും കാമധേനു ചെയര്‍ ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, തുടര്‍ന്ന് മറ്റുള്ളവരും ഈ പാത പിന്തുടരും. ഗവേഷണവും ഉത്പന്നങ്ങളുടെ രൂപത്തിലുള്ള പ്രായോഗിക നടപ്പാക്കലും പ്രദര്‍ശിപ്പിക്കുകയും, സാമ്പത്തികമായി പ്രമാണീകരിക്കുകയും , കൃത്യതയാര്‍ന്ന ശാസ്ത്രീയ വിവരങ്ങള്‍ സമയബന്ധിതമായി അവതരിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments