KeralaLatest NewsNews

വന്യജീവി സഞ്ചാരം ; അയ്യപ്പ ഭക്തന്മാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് വനം വന്യജീവി വകുപ്പ്

ഈ സാഹചര്യത്തിലാണ് ഭക്തന്മാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്

ശബരിമല : ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് വനം വന്യജീവി വകുപ്പ്. വന്യജീവികളില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് വനം വന്യജീവി വകുപ്പ് ചെയ്തിരിക്കുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍പ്പെടുന്ന യാത്രാപാതയിലൂടെയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നത്. ഈ പാതയില്‍ പലയിടങ്ങളിലും വന്യജീവികള്‍ സഞ്ചരിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്തന്മാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

ഇഴ ജന്തുക്കളില്‍ നിന്നുള്ള ശല്യം, മലിനീകരണത്തിനെതിരെ ബോധവത്കരണം എന്നീ കാര്യങ്ങള്‍ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ചെയ്യുന്നുണ്ട്. ആയുധധാരികളായ വനംവകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ പുലര്‍ച്ചെ നാലിന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പ ഭക്തര്‍ക്കും രാത്രി തിരിച്ചിറങ്ങുന്നവര്‍ക്കും സുരക്ഷിതമായി കാനന പാതയിലൂടെ യാത്ര ചെയ്യാമെന്ന് സെക്ഷന്‍ റേഞ്ച് ഓഫീസര്‍ പി.കെ. രാജേഷ് പറഞ്ഞു.

നിലവിലെ ബാച്ചില്‍ ഒരു റേഞ്ച് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, എട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരാണുള്ളത്. നട തുറന്നത് മുതല്‍ ഇതുവരെ 37 ഇഴ ജന്തുക്കളെ സന്നിധാന പരിസരത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. വനം വകുപ്പിനെ സംബന്ധിച്ച് എന്ത് ആവശ്യത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സന്നിധാനത്ത് സജ്ജമായിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പര്‍ : 04735 202077, റേഞ്ച് ഓഫീസര്‍ : 9447586833.

shortlink

Related Articles

Post Your Comments

Related Articles


Back to top button