“ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. റെയില്‍വേ സ്റ്റേഷനിലെ പോട്ടര്‍മാരുടെ കയ്യിലും കേരളത്തിലും മാത്രമാണ് ഇപ്പോള്‍ ചെങ്കൊടിയുള്ളത്”, സംവിധായകൻ അരുൺ ഗോപി പറഞ്ഞു.
Read Also : കർഷകർക്ക് 3,500 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ
പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നതെന്നും എന്നാല്‍ ആ അന്തരീക്ഷം മുതലെടുക്കുവാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണം യുഡിഎഫിനെതിരെയായിരുന്നു വന്നിരുന്നതെങ്കില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൃത്യമായി അത് ഉപയോഗിക്കുമായിരുന്നുവെന്നു അരുണ്‍ ഗോപി ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നു. മേജര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുവാന്‍ എല്‍ഡിഎഫ് പാകപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും സംവിധായകന്‍ അരുണ്‍ ഗോപി വ്യക്തമാക്കി.
Post Your Comments