Latest NewsKeralaNattuvarthaNews

3 മണിക്കൂര്‍നീണ്ട ശസ്ത്രക്രിയക്കും രക്ഷിക്കാനായില്ല; വെള്ളക്കടുവയും കുഞ്ഞുങ്ങളും ചത്തു

നിർഭയ 2 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയിരുന്നു

ന്യൂഡൽഹി; ഡൽഹി മൃ​ഗ ശാലയിലെ വെള്ളക്കടുവയും കുഞ്ഞുങ്ങളും പ്രസവത്തിൽ വന്ന സങ്കീർണ്ണതകൾ മൂലം ചത്തു. ആറു വയസുള്ള നിർഭയ എന്ന കടുവയാണ് പ്രസവത്തിനിടെ മരിച്ചത്.

കഴിഞ്ഞ ദിവസം നിർഭയ 2 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയിരുന്നു, മൂന്നാമത്തെ കുഞ്ഞിന് ജൻമം നൽകുന്നതിനിടെയായിരുന്നു   സങ്കീർണ്ണതകൾ കാരണം കടുവ അവശ നിലയിലായത്.

ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും 2 കുഞ്ഞുങ്ങളും കടുവയും മരണപ്പെടുകയായിരുന്നു, ശേഷിച്ച ഒരു കുഞ്ഞ് വിദഗ്‌ധചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ വ്യക്തമായ മരണകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് മൃഗശാല ഡയറക്ടര്‍ രമേശ് പാണ്ഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button