മുഖ്യാധാരാ മധ്യമങ്ങള്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കിയപ്പോള്‍ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുത്തു സോഷ്യല്‍ മീഡിയ. ഇന്നലെ വൈകുന്നേരം മുതൽ മലയാളികളുടെ സൈബര്‍ ഇടത്തില്‍ ഏറ്റവും വലിയ വാര്‍ത്ത ദുരൂഹമായ ആ വാഹനാപകടം മാത്രം. ഫേസ്‌ബുക്ക് തുറന്നാൽ തന്നെ കാണുന്നത് പ്രദീപിന്റെ മുഖമാണ്. ഇന്നലെ അപകടം നേരിൽ കണ്ട ബിഎംഎസ് ജോയിന്റ് സെക്രട്ടറിയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
ആ വിവരണം ഇങ്ങനെ,
ഇന്ന് ബി.എം.എസ്.ജില്ലാ ഭാരവാഹി യോഗം കഴിഞ്ഞ്,അത്യാവശ്യമായി നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വഴി വൈകിട്ട് ഉദ്ദേശം 3:00 മണിയ്ക്ക് കാരക്കാമണ്ഡപം ജംഗ്ഷനിൽ വച്ച് വാഹനം വേഗത കുറയുന്നത് ശ്രദ്ധിച്ചു.ഫോൺ ചെയ്ത് കൊണ്ടിരുന്നതിനാൽ കാർ ഓടിച്ചു കൊണ്ടിരുന്ന എന്റെ മകനോട് സൈഡ് വഴി കയറി പോകാൻ ആംഗ്യം കാണിച്ചു.
അങ്ങനെ കയറി പോകുമ്പോൾ ആണ് പെട്ടെന്നു ആ കാഴ്ച കണ്ടത്,റോഡിൽ ഒരു മനുഷ്യൻ മുഖമടിച്ചു കിടക്കുന്നു.മുഖവും, തലയുമാകെ ചിതറി ബാക്കി ഭാഗം ഇരുചക്ര വാഹനത്തിൽ ഇരിക്കുന്ന തരത്തിൽ,ഒരു മനുഷ്യ ശരീരം.വാഹനത്തിൽ നിന്ന് വീണ് കിടക്കുന്ന കവറിലെ പാക്കറ്റ് പൊട്ടിയ ബിസ്കറ്റ് കഷണങ്ങൾക്ക് പോലും കേടുവന്നിട്ടില്ല. വിചിത്രമായ ഒരു അപകട രംഗം. ആ രംഗം കണ്ട് എന്റെ കാറിന്റെ പിൻസീറ്റിലിരുന്ന പ്രിയ ജ്യേഷ്ഠ സുഹൃത്തിന് അസ്വസ്ഥത തോന്നുന്നത് കണ്ട് ഞാൻ കണ്ണടച്ചോളാൻ പറഞ്ഞു.
കുറച്ച് നേരത്തേക്ക് ഒരു മരവിപ്പ് എന്നെയും ബാധിച്ചിരുന്നു.നെയ്യാറ്റിൻകര യാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴും ആ സ്ഥലത്തേക്ക് കണ്ണൊന്ന് പാളിച്ചു നോക്കി,ഇല്ല ആ മനുഷ്യദേഹം അവിടെ നിന്നും മാറ്റപ്പെട്ടിരിക്കുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് വാർത്തയിൽ അറിയുന്നത്,പ്രിയ മാധ്യമ സുഹൃത്ത് പ്രദീപ് ആയിരുന്നു, ആ ഹതഭാഗ്യനായ മനുഷ്യനെന്ന്. എനിക്ക് ബാധിച്ച മരവിപ്പ് ഒരു വേദനയായി ഇടനെഞ്ചിൽ എവിടെയോ വിങ്ങുന്നു.
ഒരുപാട് കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തിട്ടുള്ള പ്രിയ മാധ്യമ പ്രവർത്തക സുഹൃത്ത്, ഒറ്റപ്പെടലുകൾ ഉണ്ടായപ്പോഴും,ഒറ്റയ്ക്ക് നിന്ന് പോരാടിയ ധീരനായ സുഹൃത്തേ,ഒന്ന് ചോദിച്ചോട്ടെ നീ എന്ത് കൊണ്ടാണ് യാതൊരു കരുതലുമില്ലാതെ,ഒറ്റയ്ക്ക് ഒരു ഇരുചക്ര വാഹനത്തിൽ ഈ ‘നരക’ വാരിധി നടുവിലൂടെ യാത്ര ചെയ്തത്. നിന്റെ പിന്നാലെ ‘രണ്ടു ചങ്കുള്ളവർ’ ഉണ്ടായിരിക്കുമെന്ന് ഒറ്റ ചങ്കുള്ള,ധീരമായ മനസുള്ള നീ എന്തേ ഓർത്തില്ല.
പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
Post Your Comments