Latest NewsNewsIndia

മമത സർക്കാരിനെ മതിയായി; സുവേന്ദു അധികാരി ബിജെപിയിലേക്ക്

കൊല്‍ക്കത്ത : ബംഗാളില്‍ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു അധികാരി ബിജെപിയിലേക്ക്. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സുവേന്ദു അധികാരി ബിജെപിയില്‍ ഔദ്യോഗികമായി ചേരാനൊരുങ്ങുന്നത്. ഈ ആഴ്ച ബംഗാളില്‍ അമിത് ഷാ സന്ദര്‍ശനത്തിനെത്തുന്ന അവസരത്തിലാവും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബിജെപി പ്രവേശനം. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് സുവേന്ദു ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയുമായി ഇടഞ്ഞ സുവേന്ദു അധികാരി നവംബര്‍ 27നാണ് സംസ്ഥാന ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിനിടെ സുവേന്ദു അധികാരി തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഇല്ലാതെ സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

2007-2008ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദുവിനെ അവഗണിക്കുന്നു എന്നായിരുന്നു പരാതി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button