Latest NewsIndiaNews

ബംഗാളിലെ ക്രമസമാധാന നില കശ്മീരിനെക്കാൾ മോശം; മമതാ സർക്കാരിന് കടിഞ്ഞാണിടാനൊരുങ്ങി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില കശ്മീരിനെക്കാൾ മോശമാണെന്ന് ബി.ജെ.പി. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരിക്കുകയാണ് ബി.ജെ.പി.

2021 നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അടിയന്തരമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ബംഗാളില്‍ അടിയന്തരമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്നും ബി.ജെ.പി പറഞ്ഞു.  ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പോലീസിന്റെ സഹായത്തോടെ ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി. കത്തില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുദീപ് ജയിനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും അടുത്തുതന്നെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button