Latest NewsNewsIndia

വരന്റെ കൂട്ടുകാര്‍ വലിച്ചിഴച്ചു, വിവാഹത്തിൽ നിന്ന് വധു പിൻമാറി; പെൺകുട്ടിയെ പിന്തുണച്ച് പിതാവും

വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നത് വരെ എല്ലാം ശുഭമായിരുന്നു

ബറേലി; വധുവിനെ വലിച്ചിഴച്ച് നൃത്ത വേദിയിലേക്ക് കൊണ്ടുപോയി, കുപിതയായ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാന്‍ മകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് വധുവിന്റെ പിതാവും വ്യക്തമാക്കി.

ബറേലിയിലെ ഒരു ​ഗ്രാമത്തിൽ നിന്നുള്ളയാളാണ് വരൻ, വധു കനൗജിൽ നിന്നുള്ളയാളും. കൂടാതെ ഇരുവരും ബിരുദാനന്തരബിരുദ ധാരികളുമാണ്. ഗംഭീരമായ വിവാഹ ചടങ്ങിനായാണ് വധുവും കുടുംബവും വെള്ളിയാഴ്ച ബറേലിയില്‍ എത്തിയത്. വരന്റെ ബന്ധുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നത് വരെ എല്ലാം ശുഭകരമായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായ വലിച്ചിഴക്കലോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും അഭിമാനമാണ് വലുതെന്ന് പറഞ്ഞ വധു വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. 6.5 ലക്ഷം വരന്റെ വീട്ടുകാർ നഷ്ടപരിഹാരമായി നൽകുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button