തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു. നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്.
പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ സൂചന.
Post Your Comments