KottayamLatest NewsKeralaNattuvarthaNews

കാൽനട യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി : പ്രതിയെ പിടികൂടാനാകാതെ പൊലീസ്, സംഭവം കോട്ടയത്ത്

കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്

കോട്ടയം: പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോവുകയായിരുന്നു.

Read Also : അമ്പലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത്, അമലാ പോള്‍ ആചാരം അംഗീകരിക്കണം: കെ.പി ശശികല

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് കറങ്ങിയ യുവതി താഴെ വീണു. ഇടിച്ച കാർ അൽപ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോവുകയാണ് ചെയ്തത്. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്.

അതേസമയം, സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button