തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പുറത്ത്. പ്രതിയുടെ സിസി ടി വി ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പ്രതിയുടെ വലത് കൈയില്‍ ടാറ്റു പതിച്ചിട്ടുള്ളതായി ചിത്രത്തില്‍ കാണാം. പ്രതിയെ തിരിച്ചറിയുന്നവര്‍ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്.
Read Also : കഴക്കൂട്ടത്ത് ബാലറ്റ്‌പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കാന്‍ നീക്കം
പുലര്‍ച്ചെ ഒന്നരക്കും മൂന്നിനുമിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്.
ബംഗളൂരുവിലേക്ക് പോകാന്‍ മകള്‍ തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു ജനല്‍പാളി തുറക്കാന്‍ കഴിയുമായിരുന്നു. ഇതുവഴിയാണ് കള്ളന്‍ അകത്ത് കയറിയത്. അടുത്ത വീടുവഴി ഇവരുടെ വീട്ടുവളപ്പിലേക്ക് ചാടിക്കടക്കാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് നിഗമനം.
Post Your Comments