
മസ്‌കറ്റ്: ഒമാനിലെ പ്രവാസികള്‍ അറിയാന്‍, ചില മാറ്റങ്ങള്‍ വരുത്തി മന്ത്രാലയം . സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കാണ് സൗജന്യ ചികിത്സാ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് . സിവില്‍ സര്‍വീസ് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് തൊഴില്‍ മന്ത്രി മഹാദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവോയ്‌നാണ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 19 തരം അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സയോ സൗജന്യ മരുന്നുകളോ ലഭിക്കില്ലെന്ന് മന്ത്രി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം, ആക്ടീവ ഇടിച്ചിട്ട വാഹനം കണ്ടെത്തി
ഹൃദയ ശസ്ത്രക്രിയ, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ, അര്‍ബുദ മുഴകളുടെ ചികിത്സ, കരള്‍ വീക്കം, വന്ധ്യത, ഹോമോഡയാലിസിസ്, കൃത്രിമ അവയവ മാറ്റിവെക്കല്‍, എല്ലാത്തരം ഡയഗ്‌നോസ്റ്റിക്, കാര്‍ഡിയാക് ചികിത്സകളും ശ്വാസകോശത്തിലെ ഫൈബ്രോയിഡ്, മുഖക്കുരു, അല്‍ഷിമേഴ്‌സ്, ദന്തചികിത്സ എന്നിവ ഇനി വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി ലഭിക്കില്ല.
സോറിയാസിസ്, വാതം, ആസ്തമ എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കുള്ള മരുന്നുകളും റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള മരുന്നുകളും ഇതോടെ ഈ ഗണത്തില്‍പ്പെടുന്നതിനാല്‍ സൌജന്യമായി ലഭിക്കില്ല. വൃക്കരോഗികളില്‍ ഡയലാസിസിന് മുമ്പ് ഉപയോഗിക്കുന്ന മരുന്നുകളും ഇന്‍സുലിന്റെ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോട്ടിലിനം എന്ന മരുന്നും ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്ഥിരമായതോ താല്‍ക്കാലികമോ ആയ കരാറുകളില്‍ സുല്‍ത്താനേറ്റില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്കാണ് ഇത് ബാധകമായിരിക്കുകയെന്നാണ് ഔദ്യോഗിക ഗസറ്റില്‍ പറയുന്നത്. ഒമാനികളല്ലാത്തവര്‍ക്കുള്ള സൌജന്യ ചികിത്സയില്‍ ഒഴിവാക്കിയ പട്ടിക 11ല്‍ നിന്ന് 19 ആക്കി ഉയര്‍ത്തിയതായും പറയുന്നു.
Post Your Comments