കൊച്ചി: രാത്രി 11 നു ശേഷമാണോ കൊറോണ ആളുകളെ പിടിക്കാനിറങ്ങുന്നത് , സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍. സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിനെതിരെയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാത്രി പതിനൊന്നിന് ശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഹരീഷിന്റെ വിമര്‍ശനം. രാത്രി 11 നു ശേഷം റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചാല്‍ എന്താണ് സര്‍ക്കാരേ കുറ്റം? കൊറോണ വ്യാപനത്തില്‍ അതെന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുക? ഈ കാലഹരണപ്പെട്ട ഉത്തരവ് ഒക്കെ മാറ്റാന്‍ ഇനി കോടതിയിലും പോണോ?? അതോ ഇല്ലാത്ത നിയമം പറഞ്ഞു പോലീസ് അടപ്പിക്കുന്നതാണോ- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : തോമസ് കോട്ടൂരുമായി അവിഹിത ബന്ധം, സിസ്റ്റര്‍ സ്‌റ്റെഫി കുടുങ്ങിയത് ഇങ്ങനെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാത്രി 11 മണി ഒക്കെ ആകുമ്പോഴാണ് ചില ദിവസം ജോലി കഴിഞ്ഞിറങ്ങുക. അപ്പോള്‍ വിശന്നാല്‍ തട്ടുദോശ, പൈദോശ എന്നിവിടങ്ങളില്‍ ഒക്കെ അഭയം തേടും. സുഹൃത്തുക്കളായ വക്കീലന്മാരും ഫ്രീ ആകുക അപ്പോഴാകും. അവരെയും കൂട്ടി പോയി കാപ്പിയോ നാച്ചുറല്‍സ് ഐസ്‌ക്രീമോ വാഫിള്‍സോ ഒക്കെ കഴിച്ച് പാതിരാത്രി വരെ വര്‍ത്തമാനം പറഞ്ഞിരിക്കും.
ലോക്ഡൗണിന് ശേഷം രാത്രി 11 മണി കഴിഞ്ഞു ചില റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സമ്മതിക്കുന്നില്ല. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍, സര്‍ക്കാര്‍ ഉത്തരവുണ്ട്. രാത്രി 11 നു ശേഷം പാടില്ലെന്ന് അതെന്താ ആ സമയത്ത് ആണോ വൈറസ് ആളെ പിടിക്കാന്‍ ഇറങ്ങുന്നത്?
മനുഷ്യര്‍ എല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യുന്നു. രാത്രി 11 നു ശേഷം റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചാല്‍ എന്താണ് സര്‍ക്കാരേ കുറ്റം? കൊറോണ വ്യാപനത്തില്‍ അതെന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുക? ഈ കാലഹരണപ്പെട്ട ഉത്തരവ് ഒക്കെ മാറ്റാന്‍ ഇനി കോടതിയിലും പോണോ ? ? അതോ ഇല്ലാത്ത നിയമം പറഞ്ഞു പോലീസ് അടപ്പിക്കുന്നതാണോ ?
Post Your Comments