KeralaLatest NewsNews

തോമസ് കോട്ടൂരുമായി അവിഹിത ബന്ധം, സിസ്റ്റര്‍ സ്‌റ്റെഫി കുടുങ്ങിയത് ഇങ്ങനെ

സ്‌റ്റെഫി കുടുങ്ങിയത് താന്‍ കന്യകയാണെന്ന് തെളിയിക്കാന്‍ നടത്തിയ കന്യാചര്‍മ്മ പുനഃസ്ഥാപന ശസ്ത്രക്രിയ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകൊലക്കേസില്‍ സിസ്റ്റര്‍ സ്റ്റെഫി കുടുങ്ങിയത് താന്‍ കന്യകയാണെന്ന് തെളിയിക്കാന്‍ നടത്തിയ കന്യാചര്‍മ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോപ്ലാസ്റ്റി). കേസില്‍ രണ്ടാം പ്രതിയായ ശേഷം നടത്തിയ വൈദ്യ പരിശോധനയിലാണ് സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാന്‍ സിസ്റ്റര്‍ സ്റ്റെഫി ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയതായി കണ്ടെത്തിയത്. കേസ് അട്ടിമറിക്കാന്‍ സിസ്റ്റര്‍ സ്റ്റെഫി നടത്തിയ പ്രധാന ശ്രമങ്ങളിലൊന്നായിരുന്നു കന്യാചര്‍മ്മം വച്ചുപിടിപ്പിക്കല്‍. കന്യാസ്ത്രീയെന്ന നിലയില്‍ താന്‍ കന്യകയാണെന്ന് വരുത്തിതീര്‍ക്കാന്‍ സ്റ്റെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.

Read Also :ബിനീഷ് കോടിയേരിയ്ക്ക് ഉടന്‍ പുറംലോകം കാണാനാകില്ല, കേരളമല്ല ഇത് ബംഗളൂരു

സിസ്റ്റര്‍ സ്റ്റെഫി കന്യാചര്‍മ്മം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം മൊഴിനല്‍കിയ വിവരം കുറ്റപത്രത്തിലെ 23ാം പേജിലെ ഒരു പാരഗ്രാഫില്‍ വ്യക്തമാക്കുന്നുണ്ട്. അഭയക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറായെന്നതിന്റെ തെളിവാണിത്.

സിസ്റ്റര്‍ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് പുറം ലോകം അറിയാതിരിക്കാനാണ് അഭയയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. താന്‍ കന്യകയാണെന്ന് തെളിയിച്ചാല്‍ കേസ് ദുര്‍ബ്ബലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റെഫി ഈ സാഹസത്തിന് മുതിര്‍ന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗല്‍ പരിശോധനയില്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ച വിവരംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നതെങ്ങനെയെന്ന ചോദ്യം ഈ കേസില്‍ നിര്‍ണായകമായിരുന്നു.

ഫാദര്‍ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സ്റ്റെഫി, തോമസ് കുട്ടിയെന്നാണ് തോമസ് കോട്ടൂരാനെ വിളിച്ചിരുന്നത്. അഭയയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള ലക്ഷ്യം മറച്ചുവയ്ക്കാനാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിലൂടെ സ്റ്റെഫി ശ്രമിച്ചത്.

പരിശുദ്ധി നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ അത് വീണ്ടെടുക്കാമെന്ന വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചര്‍മ്മ പുനഃസ്ഥാപന ശസ്ത്രക്രിയയെ സാദാ പ്ലാസ്റ്റിക് സര്‍ജറിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഛേദിക്കപ്പെട്ട ചര്‍മ്മം ചെറിയ ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാം. ശസ്ത്രക്രിയ ചെയ്താലും അധികദിവസം ആശുപത്രിയില്‍ തങ്ങേണ്ട ആവശ്യമില്ലാത്തതിനാല്‍ വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയരാകാന്‍ സ്ത്രീകള്‍ക്ക് കഴിയും. ശസ്ത്രക്രിയക്ക് വിധേയരായവര്‍ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധം പുലര്‍ത്താതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്. അമേരിക്കയിലും യൂറോപ്പിലും മറ്റും നടന്നുവന്നിരുന്ന ഈ ശസ്ത്രക്രിയ കേരളത്തിലും ഇപ്പോള്‍ വ്യാപകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button