ലക്നൗ: ഒൻപത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയിലെ ക്രൂരമായ പീഡനത്തിനിരയാക്കിയ 13കാരൻ പോലീസ് പിടിയിൽ. യുപിയിലെ മഹോബയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് കുട്ടിയുടെ അയൽവാസി കൂടിയായ ബാലൻ പീഡിപ്പിക്കുകയുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ഒപ്പം കളിക്കാനെന്ന വ്യാജേന അടുത്തുകൂടുകയുണ്ടായി. ശേഷം പെൺകുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ കുട്ടി വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്യുകയുണ്ടായി. ശനിയാഴ്ചയോടെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലാണ് കഴിയുന്നത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് ചിത്രകൂട് എസിപി രാജേന്ദ്രകുമാർ ഗൗതം പറഞ്ഞു .
Post Your Comments