കുന്നുകര : വളര്‍ത്തു നായെ കാറിന് പിന്നില്‍ കെട്ടിയിട്ട് റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ ഉടമയും ഡ്രൈവറുമായ കുന്നുകര ചാലക്ക സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവുകുപ്പ് കണ്ടെടുത്ത കാര്‍ ശനിയാഴ്ച ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ ആര്‍.ടി.ഒക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും എസ്.പി അറിയിച്ചു.
Read Also : എന്‍ഡോസള്‍ഫാന്‍ ബാധിതരെ പെന്‍ഷന്‍ വര്‍ദ്ധനവിലും അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍
കഴിഞ്ഞ പ്രളയകാലത്ത് യൂസഫിന്‍റെ വീട്ടില്‍ അപ്രതീക്ഷിതമായത്തെിയതായിരുന്നു നായ. കരുണ തോന്നി നായക്ക് പതിവായി ഭക്ഷണം നല്‍കിയതോടെ നായ യൂസഫിന്‍റെ വീട്ടില്‍ നിന്ന് മാറാതെയായി.കുറെ കഴിഞ്ഞപ്പോള്‍ നായെ തീറ്റി പോറ്റുന്നതും സംരക്ഷിക്കുന്നതും ബാധ്യതയാവുകയായിരുന്നു. അതോടെ പല തവണ നായെ പലയിടങ്ങളില്‍ ഉപേക്ഷിച്ചെങ്കിലും യൂസഫിന്‍റെ വീട്ടില്‍ തിരിച്ചത്തെുക പതിവായിരുന്നു. അക്കാരണത്താലാണ് കഴിഞ്ഞ ദിവസവും നായെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നാണ് യൂസഫ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആരും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് യൂസഫിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.
Post Your Comments