കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വാക്കുകളൊന്നും പാലിക്കുന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ഇപ്പോഴത്തെ അവസ്ഥ.മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും 1500 രൂപയാക്കി ഉയര്‍ത്തുമ്പോഴും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ഇത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Read Also : ഒസാമ ബിൻ ലാദന്റെ മുൻ സഹായിയെ യുഎസ് കോടതി വിട്ടയച്ചു ; കാരണം വിചിത്രം
വര്‍ഷങ്ങളായി ലഭിക്കുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ആവശ്യം. ഇതിനിടയില്‍ ക്ഷേമ പെന്‍ഷനുകള്‍ പലതവണ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അപ്പോഴെല്ലാം ഇവരെ അവഗണിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തിലും ദുരിത ബാധിതര്‍ക്ക് നിരാശയായിരുന്നു ഫലം.
ശയ്യാവലംബരായ ദുരിതബാധിതരെ ശ്രശ്രൂഷിക്കാന്‍ പല മാതാപിതാക്കള്‍ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതു കാരണം പലരും പട്ടിണിയിലാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ദുരിതബാധിതരെ എക്കാലവും അവഗണിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി.
Post Your Comments