തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കാൻ ആലോചനയുമായി വിദ്യാഭ്യാസവകുപ്പ്.അടുത്തവര്‍ഷം ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് ആലോചന. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ പുനരാരംഭിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.
അതേസമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തോളമായി.അധ്യാപകരെത്തും പോലെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍ദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്.
Post Your Comments