Latest NewsNewsIndia

ശരദ് പവാറിന്റെ പിറന്നാൾ ആഘോഷം : കേക്കിന് വേണ്ടി എന്‍.സി.പി പ്രവര്‍ത്തകർ തമ്മിൽ കൂട്ടത്തല്ല് ; വീഡിയോ കാണാം

മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ ഒരു കഷണം കേക്കിന് വേണ്ടി അടിപടികൂടുന്ന അണികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

Read Also : നാളെ പൂർണ സൂര്യ​ഗ്രഹണം ; ഈ വർഷത്തെ അവസാന ആകാശക്കാഴ്ച ലൈവ് ആയി കാണാം

കൊറോണ ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ കേക്ക് മുറിച്ചപ്പോഴേക്കും സാമൂഹിക അകലവും മറ്റും മറികടന്ന് ആളുകൾ ഇടിച്ചുകൂടുകയായിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമായി.ക്യാബിനെറ്റ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയാണ് കുളമായത്. മഹാരാഷ്ട്രയിലെ ബീഡ് എന്ന സ്ഥലത്ത് വച്ചാണ് പരിപാടി നടന്നത്. ഒടുവിൽ പോലീസ് സംഭവത്തിൽ ഇടപെടുകയും ആളുകളെ അടക്കി നിർത്തുകയുമായിരുന്നു.

സ്വന്തം അണികളെ കൊണ്ട് തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. കേക്ക് കഷണം ലഭിക്കുന്നതിന് വേണ്ടി ആളുകൾ തമ്മിൽ അടിക്കുകയും കസേരകൾ എറിയുകയും ചെയ്യുന്നുണ്ട്. ചിലർ സ്‌റ്റേജിൽ നിന്നും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.

shortlink

Post Your Comments


Back to top button