സന്നിധാനം : കഴിഞ്ഞ ദിവസം സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ മുപ്പത്തിയാറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.സന്നിധാനം,പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലായി പൊലീസുകാര്‍ ഉള്‍പ്പടെ 48 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സന്നിധാനത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും, വ്യാപാര സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാരെയുമാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി. പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു.
Post Your Comments