സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായര്‍ക്കെതിരെ വീണ്ടും കേസ്. തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ് നായർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്.
Also Read: ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് സരിതാനായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്
ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരിൽ ഒരാൾ കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ സ്ഥാനാർത്ഥിയാണ്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഘം ഇരുപതിലേറെ യുവാക്കളിൽ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച വിവരം. അമ്മയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സരിത നായർ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസിക്കുന്നത്.
Post Your Comments