Latest NewsIndiaNews

മകനെ അമ്മിക്കല്ലിന് തലക്കടിച്ച് കൊന്ന് നെയ്യും മസാലക്കൂട്ടും കർപ്പൂരവും ചേർത്ത് വറുത്തെടുത്തു; അമ്മ അറസ്റ്റിൽ

രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നിൽ അമ്മയുടെ മന്ത്രവാദം

കൊൽക്കത്ത; അതിക്രൂരമായി മകനെ കൊലപ്പെടുത്തിയ അമ്മയും സഹോദരനും പിടിയിൽ. രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നിൽ അമ്മയുടെ മന്ത്രവാദം.

അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്‌കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയിലല്‍ വറുത്തെടുക്കുകയായിരുന്നു ഇവർ. കൊൽക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ ഇവരുടെ 22 വയസുകാരനായ മകന്‍ വിധുര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗീതയുടെ മൂത്ത മകന്‍ അര്‍ജുനെ(25)യാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചത്.

ഭാര്യയുടെ ദുർമന്ത്രവാ​ദം കാരണം ഭർത്താവ് വർഷങ്ങൾ മുൻപ് വീട് വിട്ട് പോയിരുന്നു, ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പൊലീസില്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. വീട് വിട്ട് പോയെങ്കിലും മഹെൻസാരിയ മകനുമായി സംസാരിക്കാറുണ്ടായിരുന്നു.

മകനെ തുടർച്ചയായി കാണാതായപ്പോൾ അനിൽ പോലീസിൽ പരാതി നൽകി. പിതാവിന്റെ പരാതിയെ തുടർന്ന് വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെയും മകനെയും മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു. ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കര്‍പ്പൂരവും ചേര്‍ത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികള്‍ തുണിയില്‍ പൊതിഞ്ഞ് ടെറസിന് മുകളില്‍ സൂക്ഷിക്കുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനിച്ചട്ടിയും വീട്ടില്‍നിന്ന് കണ്ടെടുത്തായി പൊലീസ് പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയില്‍ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലില്‍ രക്തക്കറയും ഉണ്ടായിരുന്നു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button