ബംഗളൂരു : കർണാടകയിൽ ഗോവധ നിരോധ ബിൽ നിയമ നിർമ്മാണ കൗൺസിലിൽ അവതരിപ്പിക്കാൻ സാധിക്കാതെ വന്നതോടെ ഓർഡിനൻസ് ഇറക്കാനൊരുങ്ങി ബിജെപി. വരുന്ന ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാന്‍ പ്രത്യേക സഭാസമ്മേളനം ചേരുന്നതിന് ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
അതേസമയം ഉപരിസഭ ചേരാന്‍ ചെയർമാന്‍ തയാറാകുന്നില്ലെങ്കില്‍ ഓർഡിനന്‍സ് ഇറക്കാനാണ് ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിർമാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയർമാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്.
ബിൽ ഉപരിസഭയിൽ കൂടി പാസാകുന്നതോടെ സംസ്ഥാനത്ത് പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ, വസ്തുക്കൾ വാഹനങ്ങൾ തുടങ്ങിയവ കണ്ടുകെട്ടാനും സർക്കാരിന് കഴിയും.
Post Your Comments