KeralaLatest News

ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ അസോസിയേഷൻ

'നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ???'

മലപ്പുറം: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ??? ഇത്തവണത്തെ ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറുത്തു മാംസം വിൽക്കാൻ ഒരുങ്ങുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ഇത് അറിയിച്ചത്.

പോസ്റ്റ് കാണാം:

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ???
ഇത്തവണത്തെ ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറക്കുന്നു .
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് എന്നത് വെറും ഒരു ആഘോഷം മാത്രമല്ല അത് അവന്റെ വിശ്വാസ ജീവിതത്തിലെ പ്രത്യാശയുടെയും രക്ഷയുടെയും പ്രതീകമായി ലോകരക്ഷകൻ സർവമാനവരുടെയും പാപങ്ങൾ സ്വയം ഏറ്റെടുത്തു കാൽവരിയിൽ ബലിയായി മാനവരാശിയുടെ രക്ഷയ്ക്ക്‌ തിരുവെഴുത്തു പൂർത്തിയാകുവാൻ ഈ ലോകത്തു പരിശുദ്ധ കന്യകയായ അമ്മയിൽ പരിശുദ്ധാൽമാവിനാൽ ഗർഭസ്ഥനായി ജനിച്ചുവീണ ഉണ്ണിയേശുവിന്റെ പിറന്നാൾ ദിനമാണ് ……. ലോകത്തിൻ്റെ രക്ഷയ്ക്കായുള്ള ക്രിസ്തുനാഥന്റെ പിറവി അത് നന്മയുടെതും പ്രത്യാശയുടെയും സന്തോഷത്തിൻ്റെയുമാണ്.
നമ്മൾ ആ ആഘോഷങ്ങൾക്കായി വാങ്ങുന്ന ബലൂണും , നക്ഷത്രവും, വസ്ത്രങ്ങളും മുതൽ കഴിക്കുന്ന ഭക്ഷണം വരെ എന്തും നന്മയുള്ളതും ശുദ്ധവും ആയിരിക്കണം ……. അപ്പോൾ നമ്മുടെ ആഘോഷങ്ങളുടെ പ്രാധാന ഭാഗമായ ഭക്ഷണത്തിൽ എന്തിന് അശുദ്ധമായ മാംസം ഉൾപെടുത്തണം .
ഒന്നാം പ്രമാണത്തിൻ്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അർപ്പിക്കപ്പെട്ട ഹാലാൽ മാംസം എന്തിനു നമ്മൾ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണം ???
അത് വർജിക്കുക തന്നെ വേണം ….. അത് കൊണ്ടാണ് ക്രിസ്സ്മസ് തലേന്ന് ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടി വീതിച്ചെടുക്കാൻ തീരുമാനിച്ചത്
ഈ രീതി ക്രിസ്ത്യാനികൾ കേരളം മുഴുവൻ പിൻതുടരണം എന്നഭ്യർത്ഥിക്കുന്നു …… അതത് ഇടവകളിലെ യുവജന സംഘടനകൾ ,സൗഹൃദ കൂട്ടായ്മകൾ , മറ്റ് ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്തത്തിലും അല്ലാതെ യുവാക്കൾ സംഘമായി ചേർന്നും ഇത്തരത്തിൽ ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കിൽ ബിസ്സിനസ് അടിസ്ഥാനത്തിൽ താൽക്കാലിക ഇറച്ചിക്കടകൾ തുടങ്ങുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു……. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് .
ഈ ക്രിസ്സ്മസ് ഒരു തുടക്കമാകട്ടെ …. ഹലാൽ ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിലെത്താൻ ഇനി അനുവദിക്കരുത് #Boycott_Halal
പങ്കാളികളാകുക…. സഹകരിക്കുക….. വിജയിപ്പിക്കുക..”

shortlink

Related Articles

Post Your Comments

Related Articles


Back to top button