KeralaLatest NewsNews

‘പത്ത് വോട്ടിന് വേണ്ടി നീയൊക്കെ കാണിക്കുന്ന ഈ നിലപാടില്ലായ്മ ഉണ്ടല്ലോ, അത് ജനം മനസിലാക്കി കഴിഞ്ഞു’: ഡി.വൈ.എഫ്.ഐയോട് കാസ

കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനും സംവിധായകനുമെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. ഇപ്പോഴിതാ, ഡി.വൈ.എഫ്.ഐയെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് കാസ. ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തിൽ സെലക്ടീവ് ആണോ എന്ന് ചോദിക്കുകയാണ് കാസ.

ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ അന്ന് പ്രസംഗിച്ചത്. എന്നാൽ, ദി കേരള സ്റ്റോറിയെന്ന സിനിമയ്ക്ക് മാത്രം ഈ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം ബാധകമല്ലേ എന്നാണ് കാസയും സോഷ്യൽ മീഡിയയും ചോദിക്കുന്നത്. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും ഡി.വൈ.എഫ്.ഐയുടെ തന്നെ വാക്കുകൾ കടമെടുത്ത് കാസ സംഘടനയോട് പറയുന്നു.

Also Read:രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, കാരണം ഇതാണ്

‘ഈശോ സിനിമയും കക്കുകളി നാടകവും വന്നപ്പോൾ ആഹാ… കേരള സ്റ്റോറി വന്നപ്പോൾ ഓഹോ… അതെന്താ ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തിൽ സെലക്ടീവ് ആണോ ഡിഫി? സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണല്ലോ? എന്തൊക്കെ ആയിരുന്നു? ഈശോ സിനിമയ്ക്കും കേരള സ്റ്റോറി സിനിമയ്ക്കും വ്യത്യസ്ത നിലപാടുകൾ. അത്, മൾട്ടിപ്പിൾ ഡാഡിയിസം അല്ലെ ഡിഫി. പത്ത് വോട്ടിന് വേണ്ടി നീയൊക്കെ കാണിക്കുന്ന ഈ നിലപാടില്ലായ്‍മ ഉണ്ടല്ലോ? അത് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു’, കാസ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘപരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്നും, അതിന്റെ ഉദാഹരണമാണ് ദി കേരള സ്റ്റോറിയെന്ന സിനിമയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button