തൃശ്ശൂർ: ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അദ്ധ്യക്ഷൻ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂർ എലൈറ്റ് ഹോട്ടലിലാണ് സെമിനാർ നടക്കുക.
മുൻ വൈസ് ചാൻസലറും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ, സീറോ മലബാർ സഭ മുൻ പിആർഒ പിഐ ലാസർ തുടങ്ങിയവർ സെമിനാറിൽ സംസാരിക്കും. ബിജെപിയുടെ ഇന്റലക്ച്വൽ സെൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ ആവിഷ്‌കാരമാണ് ‘കക്കുകളി’ എന്ന നാടകം. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments