Latest NewsNewsIndiaInternational

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ഇന്ത്യക്കാരെ നാടുകടത്തി സൗദി അറേബ്യ

ജിദ്ദ : വിവിധ കേസുകളിൽ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തി.പൗരത്വ നിയമത്തിനെതിരേ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചവരെ ഉൾപ്പെടെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്.

Read Also : കാർഷിക നിയമം പിന്‍വലിച്ചാല്‍ സമരം തുടങ്ങുമെന്ന് മുന്നറിയിപ്പുമായി യഥാർത്ഥ കർഷകർ രംഗത്ത്

ഷെഹീൻ ബാഗിൽ പ്രതിഷേധവും,കലാപവും നടന്ന കാലയളവിലാണ് സൗദിയിലും പ്ലക്കാർഡുകളുമായി മതമൗലികവാദികൾ രംഗത്തിറങ്ങിയത് .ഗൾഫ് രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ നടത്തുന്നത് അനുവദനീയമല്ലെന്നിരിക്കെയായിരുന്നു പൗരത്വ ബില്ലിനെതിരെ നടന്ന സമരം . പ്രധാനമായും ബീഹാറിൽ നിന്നുള്ള സംഘമാണ് ജിദ്ദയിലെ ബലാദ് നഗരത്തിൽ പ്ലക്കാർഡുകളുമായി സമരം നടത്തിയത്.

പ്രതിഷേധക്കാരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു, സോഷ്യൽ മീഡിയയിൽ പൗരത്വ നിയമത്തിനെതിരെ പോസ്റ്റുകൾ വന്നതു കണ്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പോയവരും കൂട്ടത്തിലുണ്ട് . ഇതുകൂടാതെ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരും , മെയിന്റൻസ് കമ്പനികളിൽ ജോലിക്ക് വന്നവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് .പൊതു, വിസ, തൊഴിൽ നിയമങ്ങളിലെ വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരുമുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button