കൊവിഡ് 19 ഭീതിയിലാണ് ഇന്ത്യ ഇപ്പോഴും. എന്നാൽ, കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നിയന്ത്രണവിധേയമായിരിക്കുകയാണ് ഇപ്പോൾ. കൊവിഡ് 19 നിലനിൽക്കുമ്പോഴും ജനങ്ങളെ മറക്കാതെ അവർക്കാവശ്യമായതെല്ലാം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അനുവദിച്ച തുകയുടെ 90 ശതമാനവും വിതരണം ചെയ്ത് വാക്ക് പാലിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചത് 84,900 കോടി രൂപയാണ്. ഇതിൽ അവശേഷിക്കുന്ന 10 ശതമാനവും ഉടൻ വിതരണം ചെയ്യും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനി നാല് മാസം കൂടി ബാക്കിനിൽക്കവേയാണ് വാഗ്ദാനം ചെയ്ത തുകയുടെ 90 ശതമാനവും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
Also Read: കോവിഡ് വാക്സിൻ വിതരണം : മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ
കൊറോണയുടെ പശ്ചാത്തലത്തിലും അനുവദിച്ച തുക ബാക്കിയാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരിക്കുന്നത്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അനുവദിച്ച 84,900 കോടി രൂപയിൽ 76,800 കോടി രൂപയോളം ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. 2019 നവംബറില്‍ 50,000 കോടി രൂപയോളം വിതരണം ചെയ്തിരുന്നു.
ബജറ്റ് വിഹിതമായി അനുവദിച്ചതിന് പുറമെ 12 ശതമാനം കൂടി ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നു. 1 കോടിയിലധികം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 243 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊറോണ കാരണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ജോലി നഷ്ടമായി സ്വന്തം നാടുകളിലെത്തുകയും വരുമാന മാർഗമായി തൊഴിലുറപ്പിനെ ആശ്രയിക്കുകയും ചെയ്തതാണ് തൊഴിലുറപ്പ് പദ്ധതികള്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ സാദ്ധ്യത കൂടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
Also Read: ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടൻ നീക്കം ചെയ്യണം; കേന്ദ്രസർക്കാർ
അതേസമയം, കേന്ദ്രം ഇത്രയും തുക അനുവദിക്കവേ ക്രെഡിറ്റ് മുഴുവൻ അടിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് കേരളത്തിലെ കുട്ടിസഖാക്കളെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. തൊഴിലുറപ്പുകാര്‍ക്ക് പണം കൊടുക്കുന്നത് കമ്മി സര്‍ക്കാരാണെന്ന് കേരളത്തിലെ സഖാക്കൾ പറയുന്നുണ്ട്, കേന്ദ്രം കൊടുക്കുന്ന ഈ പണവും വിഴുങ്ങിയോ കമ്മികളെ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Post Your Comments