ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക. ഗുരുതര രോഗങ്ങളുള്ള പ്രായമായവര്‍ക്കും വാക്സിന് വിതരണത്തില്‍ മുന്‍ഗണനയുണ്ടാവുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Read Also : കോവിഡ് വാക്സിൻ വിതരണം : ആശ്വാസ വാർത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
മൂന്ന് കോടി കോവിഡ് വാക്സിന് ഡോസുകള്‍ സംഭരിക്കാനുള്ള സംവിധാനം ഇന്ത്യയില്‍ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.ഇതിനൊപ്പം വാക്സിന് സംഭരണത്തിനായി ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലും അധിക സംവിധാനം ഒരുക്കും. മരുന്നകളുടെ സംഭരണത്തിനായി നിലവില്‍ തന്നെ ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ സംവിധാനമുണ്ട്. -20 ഡിഗ്രി വരെ താപനിലയിലാണ് രണ്ട് വിമാനത്താവളങ്ങളിലും മരുന്നുകള്‍ സംഭരിക്കുന്നത്.
കോവിഡിന്റെ ആദ്യനാളുകളില്‍ പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വലിയ രീതിയില്‍ വിതരണം ചെയ്തത് ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലൂടെയായിരുന്നു. വാക്സിന് വിതരണത്തിലും ഈ രണ്ട് വിമാനത്താവളങ്ങളെ ഹബ്ബാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയെന്നാണ് സൂചന.
Post Your Comments