
കല്‍പ്പറ്റ: മുത്തങ്ങയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തങ്ങ കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ അറസ്റ്റിൽ ആയിരിക്കുന്നത്. കെഎല്‍11 ബിഎസ് 2637 നമ്പര്‍ ഭാരത് ബെന്‍സ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സിഐ അനില്‍ കുമാര്‍, സിഐ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സ്‌ക്വാഡിന് കൈമാറി.
Post Your Comments