തെന്നിന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ്. ദളപതിയെന്ന പേര് താരത്തിന് ചാർത്തി നൽകിയത് ആരാധകർ ആണ്. ആദ്യ കാലത്ത് ഇളയ ദളപതി എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. അറ്റ്ലി ചിത്രങ്ങളിലൂടെയാണ് ദളപതി വിജയ് എന്ന് ടൈറ്റിൽ എഴുതി തുടങ്ങിയത്.
എന്നാല്‍ ഇളയ ദളപതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് താന്‍ ആണെന്ന് അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശരണവന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ അവകാശവാദം. തന്നെ ആദരിക്കാനായി സേലത്ത് എത്തിയ ഒരു ഡിഎംകെ നേതാവാണ് ഇളയ ദളപതി എന്ന പേര് തനിക്ക് നല്‍കിയത് എന്നാണ് ശരവണന്‍ പറയുന്നത്.
Also Read: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
1991-ല്‍ പുറത്തിറങ്ങിയ വൈദേഹി വന്താച്ചു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശരവണന്‍. തുടര്‍ന്ന് റിലീസായ തന്റെ എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഇളയ ദളപതി എന്ന് ചേര്‍ത്തിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, പിന്നീടിറങ്ങിയ ചിത്രങ്ങളൊക്കെ പരാജയമായിരുന്നു. ആ സമയത്താണ് വിജയ് താരമായി മാറിയത്.
ഓറഞ്ച് എന്ന മലയാള ചിത്രത്തിലും ശരവണന്‍ വേഷമിട്ടിട്ടുണ്ട്. അലക്‌സ് പാണ്ഡ്യന്‍, അരണ്‍മനൈ, കൊലമാവു കോകില, 100 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.
Post Your Comments