Latest NewsCricketNewsSports

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!- ഓസീസിനെ പിടിച്ചുകെട്ടാൻ രോഹിതും റെഡി!

ഫിറ്റ്നെസ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഉണ്ടാകുമോ എന്ന ആകാംഷയിലായിരുന്നു ആരാധകർ. ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായാതായി റിപ്പോർട്ടുകൾ. ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിലാണ് രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലിനിടെ താരത്തിനേറ്റ പരിക്ക് കുറച്ച് സീരിയസ് ആയിരുന്നു. തുടര്‍ന്ന് ഏകദിന ടി20 മത്സരങ്ങളില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു. ഫിറ്റ്‌നസ് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ടെസ്റ്റ് ടീമില്‍ ഇടം നൽകുകയുള്ളു എന്നായിരുന്നു രോഹിതിനു നൽകിയ നിബന്ധന.

Also Read: കോഹ്ലിയും ശാസ്ത്രിയും ഒറ്റക്കെട്ട്, പാളയത്തിൽ ഏകനായി രോഹിത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ട ശാരീരികക്ഷമത ഇപ്പോള്‍ രോഹിത് വീണ്ടെടുത്തിരിക്കുന്നു. താരത്തെ ദേശീയ ടീമിലേക്കു മടക്കി വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടൻ തന്നെ യോഗം ചേർന്ന് തീരുമാനമെടുക്കുന്നതായിരിക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് പറക്കുമെന്നാണ് വിവരം. 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി താരം മൂന്നാം ടെസ്റ്റ് മുതല്‍ ടീമില്‍ കളിക്കും. ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button