Latest NewsKeralaIndiaNews

തൊഴിലുറപ്പ് പദ്ധതിയ്ക്കായി 76,800 കോടി രൂപ വിതരണം ചെയ്ത് മോദി സർക്കാർ

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തിലും ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അനുവദിച്ച തുകയുടെ 90 ശതമാനവും വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.

Read Also : ജെന്നോവയുടെ എംആര്‍എന്‍എ വാക്‌സിന് അനുമതി നൽകി സർക്കാർ

84,900 കോടി രൂപയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 76,800 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 2019 നവംബറില്‍ 50,000 കോടി രൂപയോളം വിതരണം ചെയ്തിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബജറ്റ് വിഹിതമായി അനുവദിച്ചതിന് പുറമെ 12 ശതമാനം കൂടി ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതികള്‍ക്കായി അനുവദിച്ചിരുന്നു.

1 കോടിയിലധികം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇതില്‍ 243 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button