
അബൂദബി : യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 182,601 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. രാജ്യത്ത് ആകെ 607 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 694 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 162,435 ആയി ഉയർന്നു. നിലവില്‍ 19,559 പേരാണ് ചികിത്സയില്‍ ഉള്ളത് .
Post Your Comments