വാഷിംങ്ടൺ; അഭിമാനം വാനോളം ഉയർത്തി നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയിൽ ഇന്ത്യന്‍ വംശജനും ഇടംപിടിച്ചു, രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്. പ്രാരംഭ ടീമിനെയാണ് നാസ ഇപ്പോൾ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്. പ്രാരംഭ ടീമിനെയാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്.
നാസ ആര്‍ടെമിസ് ടീം രൂപീകരിക്കുന്നതിനാണ് 18 ബഹിരാകാശയാത്രികരുടെ പ്രാരംഭ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ജോസഫ് അകാബ, കെയ്ല ബാരണ്‍, മാത്യു ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് കോച്ച്, കെജെല്‍ ലിന്‍ഡ്ഗ്രെന്‍, നിക്കോള്‍ എ. മാന്‍, ആന്‍ മക്ക്ലെയിന്, ജെസീക്ക മെയര്‍, ജാസ്മിന് മൊഗ്ബെലി, കേറ്റ് റൂബിന്‍സ്, ഫ്രാങ്ക് റൂബിയോ, സ്കോട്ട് ടിംഗിള്‍, ജെസീക്ക വാറ്റ്കിന്‍സ്, സ്റ്റെഫാനി വില്‍സണ്‍ എന്നിവരാണ് ആര്‍ടെമിസ് ടീം അംഗങ്ങളായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
2024 ൽ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചാന്ദ്ര ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യിപ്പിക്കുമെന്നും യുഎസ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.
Post Your Comments