അലഹബാദ് : ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി.
Read Also : ഇന്ന് രാജ്യ വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് പീയൂഷ് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഗോരഖ്പൂർ നിവാസിയായ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത് . തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ വോട്ടെടുപ്പ് ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണം. അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുത്. താമര നമ്മുടെ ദേശീയ പുഷ്പമാണെന്നും ഹർജിയിൽ പറയുന്നു .
താമര ഉപയോഗിക്കുന്നത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്നു . തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകൻ മുഴുവൻ പ്രശ്നങ്ങളും പരിശോധിച്ച് മറുപടി നൽകാൻ സമയം തേടി.ഹർജിയിൽ പ്രതികളായി മറ്റ് ദേശീയ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്താൻ കോടതി അഭിഭാഷകന് നിർദ്ദേശം നൽകി.
Post Your Comments