KeralaLatest NewsNews

പോണ്‍ വീഡിയോ കാണുന്ന പെണ്‍കുട്ടികള്‍ എല്ലാവരെയും ആ കണ്ണോടെ കാണും; ലക്കും ലഗാനുമില്ലാത്ത പ്രസംഗവുമായി പള്ളിലച്ചൻ

ഇത്തരം ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അതിന് അഡിക്ഷനാകും.

കൊച്ചി: വിവാദ പ്രസംഗവുമായി ധ്യാനഗുര തോമസ് കോഴിമല. സ്ത്രീകളെയും വ്യത്യസ്താമായ ലൈംഗിക അഭിരുചിയുള്ളവരെയും നിരന്തരമായി പരിഹസിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നേരത്തെയും വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. ‘ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവര്‍ സൂക്ഷിക്കണം’ എന്ന മൂന്‍ പ്രസംഗത്തിന്റെ പേരില്‍ വലിയ പ്രതിഷേധമാണ്, ഫാദര്‍ തോമസ് കോഴിമലയ്ക്കുനേരെ നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നീലച്ചിത്രം കാണുന്ന യുവതികള്‍ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയായിരിക്കുമെന്ന വിവാദ പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയത്.

എന്നാൽ പോണോഗ്രഫി കാണുന്ന യുവതികളുടെ തലച്ചോറില്‍ അഡ്രിനാലില്‍ ഉത്പാദിപ്പിക്കപ്പെടുമെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ പിന്നീട് ചിന്തിക്കുന്നത് അതേപ്പറ്റിയായിരിക്കുമെന്നും വൈദികന്‍ പറയുന്നു. ഫാ തോമസ് കോഴിമലയുടെ പ്രസംഗ ഭാഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫേസ്‌ബുക്ക് കേന്ദ്രീകരിച്ചുള്ള ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലാണ് വീഡിയോ ചര്‍ച്ചയായിരിക്കുന്നത്. ‘തിന്മ കാണാതിരിക്കാന്‍ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച്‌ അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മുടെ തലച്ചോറില്‍ എപ്പിനെഫ്രൈന്‍ (അഡ്രിനാലിന്‍) എന്നൊരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഉണ്ടാകും.

Read Also: രണ്ടാംഘട്ട വോട്ടെടുപ്പില്‍ 76.13 ശതമാനം പോളിംഗ്; വിജയസാധ്യത മുന്നിൽകണ്ട് ബിജെപി

പ്രത്യേകിച്ച്‌ പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ കാണുന്നതു മുഴുവന്‍ ഒരു കളര്‍ഫുള്‍ പടം പോലെ അത് തെളിഞ്ഞു നിക്കും. പിന്നെ അവര്‍ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്ബസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല, ഈ പെണ്‍കൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈല്‍ വാങ്ങിക്കൊടുത്തപ്പോള്‍ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങള്‍ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്ബോള്‍ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച്‌ എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല.’ ഫാ തോമസ് കോഴിമല പറയുന്നു.

അതേസമയം രൂക്ഷ വിമര്‍ശനമാണ് വൈദികന്റെ വീഡിയോയ്ക്കെതിരെ ഉയരുന്നത്. ‘അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ മറ്റൊരു പേരാണ് എപ്പിനെഫ്രൈന്‍. അത് ആണ്‍ / പെണ്‍ / ട്രാന്‍സ് എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേ? പിന്നെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ മാത്രം ബ്ലൂഫിലിമിന്റെ അടിമകളാകുന്നത് എന്ന് ഒന്ന് വിവരിക്കാമോ?’ എന്നാണ് പലരും ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button