ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കഴിഞ്ഞു. അതിമാരക വൈറസിനെ എങ്ങിനെ പ്രതിരോധിയ്ക്കാമെന്ന് ഗവേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കൊറോണ വൈറസ് സംബന്ധിച്ച് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ വലിവാദ പരാമര്‍ശം നടതച്തിയിരിക്കുന്നത്. മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണയെന്നും അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം നിലകൊള്ളുന്നുവെന്നുമാണ് ഹിന്ദുസഭാ അധ്യക്ഷന്‍ പ്രസംഗത്തില്‍ തട്ടിവിട്ടിരിക്കുന്നത്.
ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് ആണ് വിവാദ പ്രസംഗം നടത്തിയിരിക്കുന്നത്. മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്നാണ് ചക്രപാണിയുടെ വാദം. കൊറോണ ഒരു വൈറസ് അല്ല എന്നും അദ്ദേഹം പറയുന്നു.
‘ കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത്’, ചക്രപാണി മഹാരാജ് പറയുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാരത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹാവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നും മഹാരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments