Latest NewsElection NewsIndia

ജയ പ്രദയ്‌ക്കെതിരെ മോശം പരാമർശം നടത്തി; അസം ഖാനെതിരെ കേസ്

ഡൽഹി : നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയുമായ ജയ പ്രദയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസെടുത്തു. എന്നാൽ താൻ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്ന് അസം ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.

അതേസമയം അസംഖാൻ തനിക്കെതിരെ നടത്തി‍യ പരമാർശത്തിൽ പുതുമ തോന്നുന്നില്ലെന്ന് ജയപ്രദ പറഞ്ഞു. 2009 ൽ ഞാൻ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ നടത്തിയ പരമാർശത്തിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല. താനൊരു സ്ത്രീയാണ്. ഇപ്പോഴും അദ്ദേഹം അന്ന് പറഞ്ഞ പരാമർശങ്ങൾ ആവർത്തിക്കാൻ കഴിയില്ല -അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button