ലണ്ടൻ; സോഷ്യൽ മീഡിയയിലടക്കം നാണം കെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ ഇന്ത്യ- പാക് പ്രശ്നമെന്നാണ് ബോറിസ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഹൗസ് ഓഫ് കോമൺസിൽ പ്രധാനമന്ത്രിയുമായി നടന്ന ചോദ്യോത്തരവേളയില്‍ ബ്രിട്ടീഷ് സിഖ് എംപി തന്‍മന്‍ജീത്ത് സിംഗ് ദേശായി ആണ് ഇന്ത്യയിലെ കാര്‍ഷികപ്രക്ഷോഭത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് വ്യക്തമാക്കാമോ എന്ന് ചോദിച്ചത്, പക്ഷെ ഇതിന് ബോറിസ് അറിവില്ലായ്മ മൂലം പറഞ്ഞ കാര്യങ്ങളാണ് വൻ വിമർശനത്തിന് ഇടയാക്കിയത്.
എല്ലാവർക്കും സമാധാനപരമായി സമരം നടത്തണം, തങ്ങളുടെ ആകുലതകൾ കൂടി മോദിയെ അറിയിക്കാമോ എന്ന ചോദ്യത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ ആശങ്കയുണ്ടെന്നും എന്നാൽ അതാത് രാജ്യത്തെ സർക്കാരുകൾ പ്രശ്നത്തിന് വേഗം പരിഹാരമുണ്ടാകട്ടെ എന്നും ബോറിസ് പറഞ്ഞു. ഇയാൾക്ക് ഇതിനെക്കുറിച്ച് വല്യ ധാരണയില്ലെന്ന്
പിന്നീട് തന്‍മന്‍ജീത്ത് സോഷ്യൽ മീഡിയയിൽ കുറിയ്ച്ചു.
Post Your Comments