Latest NewsNewsInternational

മാധ്യമ പ്രവർത്തകയെ വെടിവെച്ചു കൊന്നു; അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് കൊടുംക്രൂരതകൾ

ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി വീടിനു പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ കടുത്ത ആക്രമണമാണ് അഫ്ഗാനില്‍ നേരിടുന്നത്.

കാബൂള്‍: ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ യുവതിയെ വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ജോലിക്കായി കാറില്‍ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Read Also: ചര്‍ച്ചകള്‍ ആവശ്യമില്ല, ഒരു ഒപ്പിട്ടാല്‍ മതി; ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍; ഇന്ത്യക്ക് നേട്ടം

ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി വീടിനു പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ കടുത്ത ആക്രമണമാണ് അഫ്ഗാനില്‍ നേരിടുന്നത്. കഴിഞ്ഞ മാസം രണ്ട് മാധ്യമ പ്രവ‍ര്‍ത്തകരെ അഫ്ഗാനില്‍ കൊലപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളോ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. അടുത്തയിടെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐ എസ് രംഗത്തെത്തിയിരുന്നു. അതേസമയം, നവംബറില്‍ അഫ്ഗാനിസ്ഥാനിലെ മദ്ധ്യ ഗസ്നി പ്രവിശ്യയില്‍ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്നു ഖതേര എന്ന യുവതിക്ക് വെടിയേറ്റിരുന്നു. ഇവരുടെ കാഴ്ച ശക്തി നഷ്ടമായി. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ജോലിക്ക് പോയതിന് താലിബാന്‍ ഖതേരയെ ആക്രമിച്ചുവെന്നാണ് പ്രദേശിക ഭരണകൂടം ആരോപിക്കുന്നത്.

shortlink

Post Your Comments


Back to top button