തിരുവനന്തപുരം; സ്വപ്നക്കെതിരായ ഭീഷണിയുടെ കാരണം സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൂടാതെ സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്നു സംശയമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭരണഘടനാ പദവി വഹിക്കുന്ന, റിവേഴ്സ് ഹവാലയിലെ ഉന്നതൻ ആരെന്ന് പൊതുജനം അറിയണമെന്നും ചെന്നിത്തല പറയ്ഞ്ഞു . എന്നാൽ സീല്‍ വച്ച കവറിലെ കാര്യങ്ങള്‍ വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതെന്തെന്നും രമേശ് ചോദിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമാണ്. രവീന്ദ്രനെ എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം. നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രന് ആശുപത്രിയില്‍ പോകുന്നതെന്തിന്?, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല. കൂടാതെ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്. സിപിഎമ്മിന്റെ നില പരുങ്ങലിലായതു കൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനെ ഇടക്ക് ആക്രമിക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments