Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ; രമേഷിന് ആദരാഞ്ജലികൾ നേർന്ന് യുവാവ്

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേഷ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ബിഗ് ബോസ് ഹൗസിൽ കഴിയുന്ന ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് വിവരം പറയുമ്പോഴാണ് രമേഷ് മാസ്റ്റർക്ക് അടുത്തുപരിചയമുള്ള പലരും വിവരമറിയുന്നത് തന്നെ. ഇപ്പോഴിതാ, രമേഷിൻ്റെ വേർപാട് സഹിക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം മകനെ പോലെ കരുതിയിരുന്ന ടി. വി സജിത്ത് കുറിച്ചു. കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെയെന്നാണ് സജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സജിത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കണ്ണടക്കുമ്പോള്‍…. ഈ മുഖം മാത്രം…
ദുഃഖവാര്‍ത്ത അറിഞ്ഞതുമുതല്‍ മനസ്സ് പിടയുകയാണ്…
ആകുന്നില്ല സാര്‍.. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍….
രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍..
എന്താണെന്നറിയില്ലായിരുന്നു…
ഇന്നലെ ബിഗ് ബോസ് പ്രക്ഷേപണം കഴിഞ്ഞപ്പോള്‍ (ഭാഗ്യലക്ഷ്മി മരണവാര്‍ത്ത അറിഞ്ഞ സെഗ്മെന്‍റ് ടെലികാസ്റ്റ് ചെയ്ത സമയത്ത്) മാത്രമാണ് ഞാന്‍ അറിഞ്ഞത് – സാര്‍ ഞങ്ങളെ വിട്ട് പോയെന്ന്.
2006 ല്‍ കെ.എസ്.എഫ്.ഡി.സിയിലേക്ക് ഡോക്യുമെന്‍ററി അസിസ്റ്റന്‍റ് ആയി എന്നെ കൂടെക്കൂട്ടിയപ്പോള്‍ മുതല്‍ ഈ ശനിയാഴ്ച്ച എന്നെ വിളിക്കുംവരെയുള്ള നമ്മുടെ ആത്മബന്ധം…..
താങ്കളൊപ്പമുള്ള ഓരോ നിമിഷവും ഓരോ ദിനവും മനസ്സില്‍ മാറി മറിയുകയാണ്…
ഉറങ്ങാനാവുന്നില്ല…
അവസാനമായി എന്നെ കാണാനായി വരുമോ എന്ന് സാര്‍ പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്തി ഒരുദിവസം ആ വീട്ടില്‍ കഴിഞ്ഞപ്പോഴും എനിക്കറിയില്ലായിരുന്നു വേദനയില്ലാത്ത ലോകത്തേക്ക് സാര്‍ ഇത്രപെട്ടെന്ന് പോകുമെന്ന്…
കഴിഞ്ഞമാസം, കിഡ്നി മാറ്റിവയ്ക്കാനായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍റെ നമ്പര്‍ സംഘടിപ്പിച്ച് തന്നതും എല്ലാം വെറുതെയായിരുന്നല്ലോ സാര്‍…
എനിക്കായി ഇത്രയും കാലം മാറ്റിവച്ച ആ ഒറ്റമുറിയിലെ എന്‍റെ കലാസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ, എന്‍റെ രമേഷ് സാറേ സങ്കടം സഹിക്കവയ്യ…താങ്കളുടെ മകനെപ്പോലെ, താങ്കള്‍ക്കൊപ്പം പ്ലാവോടെ വീട്ടില്‍ വര്‍ഷങ്ങളോളം ഞാന്‍ കഴിഞ്ഞപ്പോഴും, എന്‍റെ ആദ്യ ഷോര്‍ട്ട്ഫിലിമിന്‍റെ തുടക്കം മുതല്‍ ഷൂട്ടിംഗ് പാക്ക്അപ് വരെ എന്‍റെ ഗോഡ്ഫാദറായി കൂടെ നിന്നപ്പോഴും ഇനിയങ്ങോട്ടും കുറേക്കാലം എനിക്ക് മാര്‍ഗ്ഗദര്‍ശിയായി ഉണ്ടാകുമെന്ന്.. പക്ഷേ….
എന്നെയും തിരിച്ചും സ്നേഹിച്ച രമേഷ് സാര്‍…. താങ്കള്‍ ഇപ്പോഴും പുഞ്ചിരിച്ച് തന്നെ എന്നില്‍ ജീവിക്കുകയാണ്
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം അടുത്തമാസം സര്‍പ്രൈസായി സാറിനോടും കൂടി പറയാനിരിക്കെ, അത് അറിയാതെ സാര്‍ എന്നെ വിട്ട് പോയല്ലോ…
ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്.
സാറിന്‍റെ എല്ലാവിധ അനുഗ്രഹവും ഉണ്ടെന്നറിയാം..
അങ്ങ് മരിച്ചിട്ടില്ല.. ജീവിക്കുന്നുണ്ട് ഇത് പോലെ ചിരിച്ച് എനിക്കൊപ്പം….
ജീവിതത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോഴും പുഞ്ചിരിയോടെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി നമ്മളോടൊക്കെ സ്നേഹത്തോടെ പെരുമാറിയ, തനി പാവമായിപ്പോയ സാറെന്തിന് നേരത്തെ പോയി?. (അമ്മയെ ഒറ്റയ്ക്കാക്കി… !) സഹോദരന്‍റെയും, മരുമകന്‍റെയും അകാലവിയോഗത്തില്‍…. അമ്മയ്ക്ക് താങ്ങായിരുന്ന…അമ്മയുടെ രമേഷേ..
താങ്കള്‍ക്ക് കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ… പ്രാര്‍ത്ഥിക്കും എപ്പോഴും..
മകന്‍റെ സ്ഥാനം നല്‍കി ഇത്രയും കാലം സ്നേഹിച്ച സാറിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട്.

https://www.facebook.com/tvsajit/posts/1858370117658662

shortlink

Related Articles

Post Your Comments

Related Articles


Back to top button