Latest NewsIndia

ആയിരക്കണക്കിന് കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക് സർക്കാർ നിയമന കത്തുകള്‍ കൈമാറി യോഗി ആദിത്യനാഥ്‌

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സർക്കാർ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ യോഗി ആദിത്യനാഥ് . മിഷന്‍ റോസ്ഗര്‍ പ്രകാരം ജലസേചന, ജലവിഭവ വകുപ്പുകളില്‍ പുതുതായി തിരഞ്ഞെടുത്ത 3,209 കുഴല്‍ കിണര്‍ തൊഴിലാളികള്‍ക്ക് നിയമന കത്തുകള്‍ കൈമാറി. 516 വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിയമനം.

യുപിഎസ്‌എസ്‌എസ്‌സി റിക്രൂട്ട്‌മെന്റ് വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,70,000 ഗവണ്‍മെന്റ് ജോലികളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.

read also: മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്; ബിജെപിക്കെതിരെയുള്ള നീക്കം പൊളിഞ്ഞു

എല്ലാ കര്‍ഷകര്‍ക്കും മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് ഇവരുടെ ചുമതലയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വെര്‍ച്വലായി നടന്ന ചടങ്ങില്‍ നിയമന ഉത്തരവ് ലഭിച്ച തൊഴിലാളികളുമായി യോഗി ആശയവിനിമയം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button