ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെ പദ്ധതിയെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. . മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെയാണ് ചന്ദ്രശേഖർ റാവു പദ്ധതിയെ അനുമോദിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വളരെ കാലമായി കാത്തിരുന്ന പദ്ധതിയാണിതെന്നും പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന്റെ അഭിമാനചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ വിസ്ത പൂർത്തീകരിക്കാൻ പോകുന്ന ഈ പദ്ധതിയിൽ അഭിമാനത്തോടെ പങ്കുചേരുന്നുവെന്നും ഇപ്പോഴുള്ള മന്ദിരം അപര്യാപ്തമാണെന്നുമാണ് ചന്ദ്രശേഖർ റാവു പറഞ്ഞു. ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന പദ്ധതി ദേശത്തിന്റെ ആത്മാഭിമാനവും അന്തസ്സും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നും പദ്ധതി പെട്ടെന്ന് പൂർത്തിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജയ്ക്കും ശിലാസ്ഥാപന ചടങ്ങിനും സുപ്രീം കോടതി തിങ്കളാഴ്ച അനുമതി നൽകിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപന ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. 861.90 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ പ്രൊജക്ടിനാണ് നൽകിയിരിക്കുന്നത്. വിശാലമായ കോൺസ്റ്റിറ്റിയൂഷൻ ഹാൾ, അംഗങ്ങൾക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും.
Post Your Comments