Latest NewsNewsIndiaInternational

അഭിമാനം, പാകിസ്ഥാനിൽ തിരിച്ചെത്തിയ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയെ കുറിച്ച് നൂറ് നാവ്!

പാക് അധിനിവേശ കശ്മീരിൽ നിന്നും അതിർത്തി കടന്ന് രണ്ട് കുട്ടികൾ ഇന്ത്യൻ അതിർത്തിയിൽ എത്തിയതും അവരെ ഇന്ത്യൻ സൈന്യം സുരക്ഷിതമായി കൈ നിറയെ സമ്മാനങ്ങളുമായി തിരിച്ചയച്ചതും വാർത്തയായിരുന്നു. 17കാരിയായ ലൈബ സബെയർ, അനുജത്തി സന സബെയർ എന്നിവരായിരുന്നു അബദ്ധവശാൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. തിരിച്ച് പാകിസ്ഥാനിലെത്തിയ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയെ കുറിച്ച് പറയുമ്പോൾ നൂറ് നാവ് ആണെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.

Also Read: പുൽമാവയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം

‘ഞങ്ങൾക്ക് വഴി തെറ്റി അബദ്ധത്തിൽ ഇന്ത്യയിലെത്തിയതാണ്. ഞങ്ങളെ അവർ തല്ലുമെന്ന് ഭയന്നു. പക്ഷെ, അവിടെയുള്ള സൈനികർ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറി. ഭക്ഷണവും താമസിക്കാൻ സൗകര്യവും ചെയ്തു തന്നു. തിരികേ പോകാൻ അനുവദിക്കില്ലെന്ന് കരുതി. ഞങ്ങളെ വീട്ടിലേക്ക് അയക്കാൻ പരിശ്രമിച്ച് കൊണ്ടേയിരുന്നു. ശരിക്കും അവർ നല്ലവരാണ്‘- പെൺകുട്ടി പറയുന്നു.

ഇന്ത്യൻ സൈനികരുടെ കരുതലിന് പാകിസ്ഥാൻ വരെ കൈയ്യടിക്കുന്നു. യുദ്ധകാലത്ത് വീര്യത്തോടും സമാധാന സമയത്ത് അത്രതന്നെ സംയമനത്തോടും കൂടെ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button