
ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസോ ആർമിയോ പുറത്തുവിട്ടിട്ടില്ല. പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം.
Post Your Comments