കൊച്ചി: സിബിഎസ്‌ഇ സകൂളുകളിലെ ഫീസ് നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു .സ്‌കൂളുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കണം. സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
Read Also : കൊവിഡ് വാക്‌സിൻ അംഗീകാരം : പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
സ്‌കൂളുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന സി.ബി.എസ്.ഇ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായുള്ള പരാതികളിലാണ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments